Latest News :
Home » » പ്രതിഷേധമിരമ്പി ചക്ര സ്തംഭന സമരം യൂത്ത്‌കോണ്‍ഗ്രസ് ഹൈവേ ഉപരോധിച്ചു

പ്രതിഷേധമിരമ്പി ചക്ര സ്തംഭന സമരം യൂത്ത്‌കോണ്‍ഗ്രസ് ഹൈവേ ഉപരോധിച്ചു

Written By Muhimmath News on Thursday, 14 September 2017 | 19:17





കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ഡീസല്‍ വില വര്‍ദ്ധവിനെതിരെയും ഇക്കാര്യത്തില്‍ സംസ്ഥാന സര്ക്കാരിന്റെ വഞ്ചനാ പരമായ നിലപാടിനെതിരെയും യൂത്ത്‌കോണ്‍ഗ്രസ് കാസര്‍ഗോഡ് ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്നു സ്ഥലങ്ങള്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികള്‍ വിലവര്‍ധിപ്പിക്കുമ്പോള്‍ അതിനെ തടയാത്ത കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളുടെ മേല്‍ അമിത ഭാരം കെട്ടിയേല്‍പ്പിക്കുകയാണ്. ഇതിനു അനുപാതമെന്നോണം സംസ്ഥാന സര്‍ക്കാരും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മറവില്‍ ജനങ്ങളെ പിഴിയുന്നു. തൊട്ടടുത്ത സംസ്ഥാനത്ത് നല്‍കേണ്ടതിനെക്കാന്‍ കൂടുതല്‍ തുകയാണ് കേരളത്തില്‍ നല്‍കേണ്ടി വരുന്നത്. ഈ സമീപനങ്ങല്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് യൂത്ത്‌കോണ്‍ഗ്രസ് ചക്രസ്തംഭന സമരത്തിലൂടെ നല്‍കിയത്



കാസര്‍ഗോഡ് പുതിയ ബസ് സ്ടാന്റിനു സമീപം നടന്ന ഹൈവേ ഉപരോധം യൂത്ത്‌കോണ്‍ഗ്രസ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ.ശ്രീജിത്ത് മാടക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടി, നാസര്‍ മൊഗ്രാല്‍, സഫ്വാന്‍ കുന്നില്‍, ആബിദ് എടച്ചേരി, കുഞ്ഞി വിദ്യാനഗര്‍, മധുസൂദനന്‍ പേരടുക്കം, അഹമ്മദ് എളിഞ്ചെ, ധര്‍മ്മന്‍ മാളങ്കൈ, സുധീഷ് പാണൂര്‍, സലിം പുത്തിഗെ, ശ്രീനാഥ്, നാരായണന്‍, സഫ്വാന്‍ മായിപ്പാടി, ഷാഫി കുന്നില്‍, അഷറഫ് മൊഗ്രാല്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved