Latest News :
Home » , , , » സീതാംഗോളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതരം

സീതാംഗോളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതരം

Written By Muhimmath News on Monday, 11 September 2017 | 11:04

























സീതാംഗോളി: ദമ്പതികളും രണ്ട് കുട്ടികളും സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഭാര്യയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തൂര്‍ രിഫാഈ നഗറിലെ സജങ്കില ഹൗസില്‍ എല്‍.ടി ഖാദറിന്റെ മകന്‍ അമീര്‍ (31) ആണ് മരിച്ചത്. അമീറിന്റെ ഭാര്യ റംസാനയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സീതാംഗോളിയില്‍ ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് അപകടം. കമ്പാറിലെ ബന്ധു വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അമീര്‍ തലയിടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. റംസാനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. റംസാന അപകടന നില തരണം ചെയ്തിട്ടില്ല.

അമീറിന്റെ മൃതദേഹം കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved