Latest News :
Home » , , » കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

Written By Muhimmath News on Sunday, 10 September 2017 | 21:13

























നീലേശ്വരം: കമ്പവലി മല്‍സരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ റിട്ട. അങ്കണവാടി അധ്യാപിക ശാരദയുടെ മകന്‍ പി.ഷാജി (35) ആണു മരിച്ചത്. പ്രദേശത്തെ റെഡ്സ്റ്റാര്‍ ക്ലബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ടു നടന്ന കമ്പവലിയില്‍ ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയായിരുന്നു ഷാജി. ഉടന്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ടൈല്‍സ് തൊഴിലാളിയാണ്. ഒന്നര മാസം മുന്‍പാണു വിവാഹിതനായത്. ഭാര്യ: മൂകാംബിക. സഹോദരി: ഷീജ മുതിയക്കാല്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved