Latest News :
Home » , » പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസ് 13ന്

പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസ് 13ന്

Written By Muhimmath News on Thursday, 12 October 2017 | 20:56



ചൗകി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് എല്ലാ മാസവും നടന്ന് വരുന്ന ബദ്‌രിയ്യ മജ്‌ലിസ് ആത്മീയ സംഗമം 2017 ഒക്ടോബര്‍ 13 വെള്ളിയാഴ്ച നടക്കും

മഗ്‌രിബ് നിസ്‌ക്കാരാനന്തരം ആരംഭിക്കുന്ന ആത്മീയ മജ്‌ലിസില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനും കളത്തൂര്‍ മദീന മഖ്ദൂം മുദരിസുമായ സുലൈമാന്‍ സഖാഫി ആ മുഖ പ്രഭാഷണം നടത്തും പെരിയടുക്ക ഖത്വീബ് ഉസ്മാന്‍ മുസ്‌ല്യാര്‍ ഉത്‌ബോധനം നടത്തും

അല്‍ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ബദ്രിയ്യ മജ് ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും

ബദ്‌രിയ്യ: ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ നിന്ന് ആദ്യമായി ഖുര്‍ആന്‍ മുഴുവനും ഹൃദിസ്തമാക്കിയ ചൗക്കി അബ്ദുര്‍റഹ്മാന്റെ മകന്‍ മുഹമ്മദ് സഅദിനെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കും

അഷ്‌റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, തമീം അഹ്‌സനി മജല്‍, അഷ്‌റഫ് സുഹ്‌രി പരപ്പ, മുനീര്‍ സഅദി നെല്ലിക്കുന്ന്, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം, ഹകീം ഹാജി , അഷ്‌റഫ് ഹാജി പാപ്പാടി ,അബ്ബാസ് മൊഗര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved