Latest News :
Home » , » താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സ്വാഗതസംഘം രൂപവത്കരണം 28ന്

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സ്വാഗതസംഘം രൂപവത്കരണം 28ന്

Written By Muhimmath News on Friday, 27 October 2017 | 20:27

ദേളി: 2018 ജനുവരി 16,17 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാലാം ആണ്ടുനേര്‍ച്ചയുടെയും നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മൂന്നാം ആണ്ടുനേര്‍ച്ചയുടെയും വിജയത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ 28ന് ഉച്ചക്ക് രണ്ടുമണിക്ക് ദേളി സഅദിയ്യയില്‍ നടക്കും.


പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മാഹിന്‍ ഹാജി കല്ലട്ര, യൂസുഫ് ഹാജി പെരുമ്പ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved