Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » » സാമുഹിക ദുരാചാരങ്ങള്‍ തടയാന്‍ യുവത്വം കര്‍മ്മ സജ്ജരാകണം: പഞ്ചിക്കല്‍ തങ്ങള്‍

സാമുഹിക ദുരാചാരങ്ങള്‍ തടയാന്‍ യുവത്വം കര്‍മ്മ സജ്ജരാകണം: പഞ്ചിക്കല്‍ തങ്ങള്‍

Written By Muhimmath News on Wednesday, 11 October 2017 | 21:16



സാമൂഹിക അരക്ഷിതത്വം സ്രിഷ്ടിക്കുന്ന മദ്യവും മയക്കുമരുന്നുമടക്കമുള്ള ദുരാചാരങ്ങള്‍ തടയാന്‍ യുവതലമുറ കര്‍മ്മ സജ്ജരാകണമെന്ന് എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ പറഞ്ഞു

യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളന പ്രചരണ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സഞ്ചാരം സമാപന സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം

രാവിലെ 9.30ന് അട്ക്കസ്ഥല മഖാം സിയാറത്തോടെ ആരംഭിച്ച സ്‌നേഹ സഞ്ചാരത്തിന് നല്‍ക്ക,പെര്‍ള,ഉക്കിനടുക്ക തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണമേര്‍പ്പെടുത്തി

ഗുണാജെയില്‍ നടന്ന സമാപന സംഗത്തില്‍ ഇബ്രാഹിം ദാരിമി ഗുണജെ അധ്യക്ഷത വഹിച്ചു അബുബക്കര്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു വാഹിദ് സഖാഫി വിഷയാവതരണം നടത്തി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved