Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ബാഡൂര്‍ സ്വദേശി മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ബാഡൂര്‍ സ്വദേശി മരിച്ചു

Written By Muhimmath News on Wednesday, 11 October 2017 | 10:29
























കുമ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ബാഡൂര്‍ സ്വദേശി മരണപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു.

ബാഡൂര്‍ ചേവംവീട്ടില്‍ ഹസൈനാറുടെ മകന്‍ സി എച്ച് അബ്ദുല്ല )(68) യാണ് മരിച്ചത്. തിങ്കളാഴ്ച അംഗഡിമുഗര്‍ പെര്‍ള റോഡില്‍ ദേലംപാടിക്കടുത്താണ് അപകടം. ബാഡൂര്‍ ജമാഅത്ത് പള്ളിയിലെ ഉസ്താദ് കൊടിയമ്മയിലെ മുഹ് യിദ്ദീന്‍  സഖാഫി (50) യാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. 

അളിയന്‍ ശരീഫിനോടൊപ്പം ബൈക്കില്‍ പിന്നില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്ല. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാട്ടുകാര്‍ ഇരുവരെയും മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അബ്ദുല്ല മരണപ്പെട്ടത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: നാസര്‍, സമീറ. മരുമക്കള്‍: മന്‍സൂര്‍, സഫിയ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved