ദേളി: സഅദിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരണപ്പെട്ടു. തളിപ്പറമ്പ് വളക്കൈ സ്വദേശി ശാഫിയുടെ മകന് മര്‍സൂഖ് (16) ആണ് ബൈക്കില്‍നിന്ന് തെറിച്ചുവീണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കീഴൂര്‍ ഒറവങ്കരയിലാണ് അപകടം.
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. മര്‍സൂഖിന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ചതാണ് മരണത്തിന് കാരണമായത്. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മര്‍സൂഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തളിപ്പറമ്പ് സ്വദേശിയായ മര്‍സൂഖ് ചട്ടഞ്ചാലില്‍ താമസിച്ചാണ് മതപഠനവും സ്കൂള്‍ പഠനവും നടത്തിവന്നിരുന്നത്.