Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Friday, 27 October 2017 | 11:12
























കാസര്‍കോട്: കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പരവനടുക്കം കാവുങ്കാലിലെ പരേതനായ ഇ.കെ കുഞ്ഞിക്കണ്ണന്റെ മകന്‍ പി. ഗോപകുമാര്‍ (38) ആണ് മരിച്ചത്. 

കഴിഞ്ഞ 22 ന് വൈകിട്ട് കാസര്‍കോട് -കാഞ്ഞങ്ങാട് തീരദേശ പാതയില്‍ ചളിയങ്കോട് പാലത്തിനടുത്താണ് അപകടമുണ്ടായത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. 

കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ മധു ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു. അമ്മ രമണി, ഭാര്യ ലത, മക്കള്‍ ഗോപിക, അഭിഷേക്. സഹോദരങ്ങള്‍ രാധ, ബാലന്‍, ശകുന്തള.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved