Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ഇരിയണ്ണി: ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കാര്‍ പാഞ്ഞുകയറി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
ഇരിയണ്ണി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആല്‍ഫി മാര്‍ട്ടിനാണു മരണപ്പെട്ടത്.

കരിവേടകത്തെ ആലുങ്കാല്‍ മാര്‍ട്ടിന്‍-മിനി ദമ്പതികളുടെ മകളായ ആല്‍ഫി അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗളുരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .ആഗസ്റ്റ് രണ്ടിന് ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയില്‍ ബസ്സ് കാത്തു നില്‍ക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത് .

സ്വകാര്യ കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആല്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.


ആല്‍ഫിക്കൊപ്പം കരിവേടകത്തെ അന്‍സില റോസ് തോമസ്(16) എന്ന വിദ്യാര്‍ത്ഥിനിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഈ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ബെള്ളിപ്പാടിയിലെ അഹ്മദിനെ (48) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഡ്രൈവിംഗ് പഠിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം വരുത്തിയത്. ആല്‍ഫി മരണപ്പെട്ടതോടെ അഹ്മദിനെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. 

ആല്‍ഫിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30 ന് ഇരിയണ്ണി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വദേശമായ കരിവേടകത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം കരിവേടകം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വൈകുന്നേരം അഞ്ചുമണിയോടെ നടക്കും. സഹോദരങ്ങള്‍: അനുഷ, അഗസ്റ്റിന്‍ (ഇരുവരും കരിവേടകം സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).



Leave A Reply