Thursday, 12 October 2017

കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

ആദൂര്‍: കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ ചേരങ്കൈ കടപ്പുറത്തെ രമിത്തിനാണ് (23) അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന രമിത്തിന്റെ ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ രമിത്തിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രമിത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്


SHARE THIS

Author:

0 التعليقات: