Latest News :
...
Home » » അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

Written By Muhimmath News on Friday, 27 October 2017 | 12:24
























അഡൂര്‍: അഡൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. രാവിലെ 9 മണിയോടു കൂടി സ്‌കൂളില്‍ ബസ്സിറങ്ങുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. 

പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഷംസീദ്, മന്‍സൂര്‍, മഹ് റൂഫ്, റഷീദ് എന്നിവരെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷംസീദിന്റെ തലയ്ക്കാണ് അടിയേറ്റത് സ്‌കാനിങ്ങിന് വിധേയനാക്കി.

ഇതിനു മുമ്പും സമാനമായ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പി ടി എ പ്രസിഡന്റിന്റെ ഒത്താശയോടു കൂടിയാണ് അക്രമമെന്നും  കുറ്റക്കാര്‍കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു പി.ടി.എ പ്രസിഡണ്ടിനെതിരെ പരാതി നല്‍കുമെന്നും അക്രമം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടി നേരിടേണ്ടിവരുമെന്നും എം.എസ്.എഫ് സംസ്ഥാന വൈ. പ്രസി സണ്ട് ഹാഷിംബംബ്രാണി, ജില്ല ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദ് എന്നിവര്‍ പറഞ്ഞു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved