Latest News :
Home » » കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരം വെങ്കല മെഡല്‍ ജേതാവിന് ഉപഹാരം നല്‍കി

കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരം വെങ്കല മെഡല്‍ ജേതാവിന് ഉപഹാരം നല്‍കി

Written By Muhimmath News on Saturday, 14 October 2017 | 10:52

ആലൂര്‍: പാലക്കാട് വെച്ച് നടന്ന19 മത് കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി കാസറഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ ആലൂര്‍ എം ജി എല്‍ സി വിദ്യാര്‍ത്ഥിനി അഞ്ജലി പി കണ്ണന്‍ നായരെ ആലൂര്‍ എംജിഎല്‍സി പി.ടി എ യുടെ പ്രത്യേക യോഗം അഭിനന്ദിച്ചു.

യോഗം പി.ടി എ പ്രസിഡണ്ട് അഹമ്മദ് മിത്തലിന്റെ അദ്ധ്യക്ഷതയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അസീസ് എം.എ ഉദ്ഘാടനവും പിടിഎയുടെ ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.



 ലെത്തീഫ് ടി.എ, എ.ടി അബു സംസാരിച്ചു.
അബ്ദുല്ല ആലൂര്‍, ബഷീര്‍ കടവില്‍, എ.കെ അബ്ബാസ്, അസിസ് എം.എ ആലൂര്‍, മദര്‍ പിടിഎ പ്രസിഡണ്ട് മിസ്രിയ എ.ടി.എം ,നോനാബി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും മിസ്രിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved