Latest News :
Home » » ട്രെയിനിറങ്ങി പോവുകയായിരുന്നയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച രണ്ടംഗ സംഘം അറസ്റ്റില്‍

ട്രെയിനിറങ്ങി പോവുകയായിരുന്നയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച രണ്ടംഗ സംഘം അറസ്റ്റില്‍

Written By Muhimmath News on Tuesday, 24 October 2017 | 11:22

ഹൊസ്ദുര്‍ഗ്: ട്രെയിനിറങ്ങി പോവുകയായിരുന്നയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓടിരക്ഷപ്പെട്ട രണ്ടംഗസംഘം അറസ്റ്റിലായി. വെള്ളിക്കോത്ത് വീണച്ചേരിയിലെ വൈശാഖ് (23), കല്ലഞ്ചിറയിലെ ആഷിഖ് (20) എന്നിവരാണ് അറസ്റ്റിലായത്. 

ഈമാസം 23ന് വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടന്നുപോവുകയായിരുന്ന മരുതടുക്കത്തെ അബ്ദുല്‍ ഹുസൈന്റെ മൊബൈല്‍ ഫോണാണ് വൈശാഖും ആഷിഖും ചേര്‍ന്ന് തട്ടിയെടുത്ത്. ഹുസൈന്‍ ബഹളംവച്ചെങ്കിലും ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹുസൈന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved