Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » » കൊലക്കേസ് പ്രതിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊലക്കേസ് പ്രതിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Wednesday, 25 October 2017 | 11:59

കാസര്‍കോട്: കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെകൂടി പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (30) ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അണങ്കൂര്‍ ബെദിരയിലെ ബി.എം റഫീഖിനെ (30)യാണ് കാസര്‍കോട് സി ഐ അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

നേരത്തെ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ചേരങ്കൈയിലെ സാബിര്‍ (31), അബ്ദുല്‍ ഹമീദ് (34), സഹായം ചെയ്തുകൊടുത്ത അണങ്കൂരിലെ മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇനി ഈ കേസില്‍ ഒരാളാണ് അറസ്റ്റിലാകാനുള്ളത്. 2017 ഓഗസ്റ്റ് 10നാണ് ജ്യോതിഷിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved