ഉപ്പള: കര്‍ണാടകയില്‍ നിന്ന് കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് കണ്ടയ്നര്‍ ലോറികള്‍ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ ബെല്‍ത്തങ്ങാടി പുഞ്ചികട്ടയിലെ മുഹമ്മദ് ഫാസില്‍ (28)നെ യാണ് അറസ്റ്റ് ചെയ്തത്.
ഒരു കണ്ടയ്നര്‍ ലോറി പോലിസ് പിന്തുടരുന്നതിനിടെ ഉപ്പള ഗേറ്റിന് സമീപം ദേശിയ പാതയില്‍ ചതുപ്പില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ലോറി ഡ്രൈവറാണ് ഓടിരക്ഷപ്പെട്ടത്. രണ്ട് ലോറികളായി 800 മണല്‍ ചാക്കുകള്‍ പിടിചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കണ്ടയ്നര്‍ പിടികൂടിയത്