Latest News :
Home » , , » കഞ്ചാവ് വില്‍പന; കോളജില്‍ പഠിക്കുന്ന 3 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കഞ്ചാവ് വില്‍പന; കോളജില്‍ പഠിക്കുന്ന 3 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 25 October 2017 | 18:50

മംഗളൂരു: മംഗളൂരു പാണ്ടേശ്വര്‍ ശ്രീനിവാസ കോളജില്‍ മൂന്നാം വര്‍ഷ ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളായ കോട്ടയം കുമ്മനം സ്വദേശി ഷാഹിന്‍ അയ്യൂബ് (21), പത്തനംതിട്ട സ്വദേശി ഷെഹാന്‍ ബഷീര്‍ (20), കണ്ണൂര്‍ മുണ്ടയാട് സ്വദേശി സച്ചിന്‍ പ്രതീപന്‍ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 12 പാക്കറ്റ് കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചെത്തിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

ബല്‍മട്ടയിലെ ആര്യ സമാജ് റോഡിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ആന്‍ഡി റൗഡി പൊലീസ് സംഘം ഇവര്‍ താമസിക്കുന്ന റൂമില്‍ പരിശോധന നടത്തുകയും 10,000 രൂപ വിലവരുന്ന 400 ഗ്രാം കഞ്ചാവ് പിടികൂടുകയുമായിരുന്നു. കേരളത്തില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved