Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: കടയുടെ പിറകില്‍ പ്രത്യേക മുറിയുണ്ടാക്കി നീല മണ്ണെണ്ണ വില്‍പന നടത്തിയ വ്യാപാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചെങ്കള സന്തോഷ് നഗറിലെ തൊട്ടിയില്‍ മുഹമ്മദ് കുഞ്ഞിയെയാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

മുഹമ്മദ് കുഞ്ഞി സ്വന്തമായി കടയും ഹോട്ടലും നടത്തുന്നുണ്ട്. ഇതിനു പിന്നിലായി പ്രത്യേക മുറിയുണ്ടാക്കിയാണ് വില്‍പന നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി മുഹമ്മദ് കുഞ്ഞിയുടെ കടയില്‍ റെയ്ഡ് നടത്തിയാണ് അനധികൃതമായി വില്‍പനയ്ക്കു വെച്ച നീല മണ്ണെണ്ണ പിടിച്ചെടുത്തത്. കൂടുതലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് മുഹമ്മദ് കുഞ്ഞി മണ്ണെണ്ണ വില്‍പന നടത്തിയിരുന്നത്.

പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന മണ്ണെണ്ണയാണ് കരിഞ്ചന്തയില്‍ എത്തുന്നത്. ഈ മണ്ണെണ്ണ വാന്‍ ലാഭത്തിനാണ് മുഹമ്മദ് കുഞ്ഞി വില്‍ക്കുന്നത്. ലിറ്ററിന് 60 രൂപ നിരക്കിലായിരുന്നു വില്‍പന. 22 ലിറ്റര്‍ മണ്ണെണ്ണ കന്നാസുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മുഹമ്മദ് കുഞ്ഞി.
Leave A Reply