Latest News :
...
Home » » വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി

വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി

Written By Muhimmath News on Friday, 27 October 2017 | 16:52



കാസര്‍കോട്: വസ്ത്ര വ്യാപാരിയെ ഓട്ടോ റിക്ഷയില്‍ തട്ടിക്കൊണ്ട് പോയി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദാ(25)ണ് കോടതിയില്‍ കീഴടങ്ങിയത്.

കേസില്‍ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിന്‍ഫ്ര വസ്ത്രനിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീശ(47)നെ അക്രമിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് മുഹമ്മദ് റാഷിദ്. ജുലായ് 4ന് ഓട്ടോ റിക്ഷയിലെത്തിയ സംഘം സതീശനെ തട്ടിക്കൊണ്ട് പോയത്. റാഷിദിനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved