Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , , » കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 28 October 2017 | 17:11




കുമ്പള: കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകന്‍ പി. മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അനന്തപുരത്തെ ശരത്ത് (31), കൊടിയമ്മ ചേപ്പിനടുക്കത്തെ മൊയ്തീന്‍ (23), പെര്‍വാഡിലെ മഷാദ് (23), കുമ്പള ഗവ. ആശുപത്രി റോഡിലെ അനില്‍കുമാര്‍ (30), കുമ്പളയിലെ ഫഹദ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

അടിപിടി കേസില്‍ പ്രതിയായ ശരത്ത് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വാഹന പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയെന്നാണ് മൊയ്തീനെതിരെയുള്ള കേസ്. മണല്‍ കടത്തു കേസിലെ പ്രതികളാണ് മഷാദും അനില്‍കുമാറും. ഫഹദ് അടിപിടിക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

കുമ്പള എസ്.ഐ. ജെ.കെ ജയശങ്കര്‍, അഡീ. എസ്.ഐ പി.വി ശിവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോമ്പിംഗ് ഓപ്പറേഷന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved