Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും വാങ്ങാനെത്തിയ നാലുപേരും ബഹ്‌റൈനില്‍ പിടിയില്‍

നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും വാങ്ങാനെത്തിയ നാലുപേരും ബഹ്‌റൈനില്‍ പിടിയില്‍

Written By Muhimmath News on Tuesday, 31 October 2017 | 17:58

കാസര്‍കോട്: നെടുമ്പാശേരി വിമാനത്താവളം വഴി ബഹ്‌റൈനിലേക്ക് കടത്തിയ നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവിനെ ബഹ്‌റൈന്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശിയും ആസാദ് നഗറില്‍ താമസക്കാരനുമായ മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനായി കാത്തുനിന്ന നാല് കാസര്‍കോട് സ്വദേശികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവിന്റെ ബാഗേജ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അച്ചാര്‍ കുപ്പികളിലും മിക്‌സച്ചര്‍ പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് പേര്‍ വിമാനത്തവളത്തിന് പുറത്ത് യുവാവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിടിയിലായ യുവാവ് ഏജന്റാണെന്ന് കരുതുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved