Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു. കര്‍ണാടക സ്വദേശിയും വോര്‍ക്കാടി ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ മുത്തപ്പ (66) ആണ് ക്രൂരമര്‍ദനത്തിനിരയായത്. സുങ്കതകട്ടയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മുത്തപ്പ. കടയുടെ കാവല്‍ ജോലിയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്ന മുത്തപ്പയോട് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അതുവഴി ചുവന്ന കാറില്‍ വന്ന രണ്ടു പേര്‍ വിടഌിലേക്ക് പോകേണ്ട വഴി ചോദിച്ചിരുന്നു.


മുത്തപ്പ വഴി പറഞ്ഞു കൊടുത്തതോടെ ഇവര്‍ കാറില്‍ പോയെങ്കിലും 10 മിനുറ്റ് കഴിഞ്ഞ് വീണ്ടും ഇതേവാഹനത്തില്‍ മുത്തപ്പയ്ക്ക് സമീപമെത്തി. ഇങ്ങനെയൊരു കാര്‍ ഈ ഭാഗത്ത് വന്നതായി ആരോടും പറയരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് മുത്തപ്പയെ മര്‍ദിക്കുകയായിരുന്നു അക്രമത്തിനു ശേഷം ഇരുവരും കാറില്‍ സ്ഥലം വിടുകയും ചെയ്തു. പരിക്കേറ്റ മുത്തപ്പ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave A Reply