ഉപ്പള: ഉപ്പള ടൗണില്‍ കഞ്ചാവിന് അടിമയായ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് പൊലീസുകാരെ അക്രമിച്ചു. ഇന്ന് രാവിലെ ഉപ്പള ബസ്സ്റ്റാന്റിലാണ് സംഭവം. ബസ്സ്റ്റാന്റിന്റെ കടവരാന്തയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചെറിയുകയും കാല്‍നടയാത്രക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു യുവാവ്. ഇത് തടയാന്‍ ചെന്ന ഉപ്പള കണ്ട്രോള് റൂമിലെ പൊലീസുകാര്‍ക്ക് നേരെയായിരുന്നു അക്രമം. കല്ല് എറിഞ്ഞായിരുന്നു പൊലീസുകാരെ നേരിട്ടത്. അവസാനം ഗത്യന്തരമില്ലാതെ പൊലീസുകാര്‍ യുവാവിന്റെ കയ്യും കാലും കയറില്‍ കെട്ടിയാണ് കീഴ്പ്പെടുത്തിയത്. യുവാവിന്റെ ഉത്തര്‍പ്രദേശിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
Post a Comment