Latest News :
Home » » നവീകരിച്ച ബദിയടുക്ക മസ്ജിദ്-ചെന്നാറക്കട്ട റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ബദിയടുക്ക മസ്ജിദ്-ചെന്നാറക്കട്ട റോഡ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Saturday, 28 October 2017 | 09:57
























ബദിയടുക്ക: ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ചെയ്ത് നവീകരിച്ച ബദിയടുക്ക മസ്ജിദ് - ചെന്നാറക്കട്ട റോഡ് തുറന്ന് കൊടുത്തുകൊണ്ട് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. 

എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്റര്‍ലോക്കുമാണ് ചെയ്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഒസോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് പ്രസംഗിച്ചു.

പഞ്ചായത്ത് മെമ്പര്‍ ശാന്ത, എ എം കടവത്ത്, കരുണ്‍ താപ്പ, അബു ഫിദാ, ബി.എം. സൂപ്പി, അബ്ദുല്ല ചാലക്കര, ഹനീഫ് കന്യാന, ബഷീര്‍ ഫ്രണ്ട്‌സ്, അശ്രഫ് പള്ളിക്കണ്ടം ഇക്ക് ബാല്‍ ഫുണ്ട് മാജിക്ക്, കെ.എസ് മുഹമ്മദ്, എം ബി മുഹമ്മദ് കുഞ്ഞി , റിയാസ്, സി എച്ച് മൊയ്തീന്‍, അബ്ദുദുല്ല കുഞ്ഞി ജീലാനി, നിസാര്‍ ചെന്നാറക്കട്ട, ഹൈദര്‍ കുടുംപംകുഴി, സക്കീര്‍ , എം ബി കലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved