Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » നിയന്ത്രണം വിട്ട ബൈക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി

നിയന്ത്രണം വിട്ട ബൈക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി

Written By Muhimmath News on Tuesday, 10 October 2017 | 20:54


കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ബൈക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മാണിക്കോത്ത് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പാണത്തൂര്‍ പുഴക്കരയിലെ സാജിറ, മാതാവ് സഫിയ, സുഹറ എന്നിവര്‍ക്കാണ് പരിക്കേറ്റത്.


അമിത വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇവരുടെ പരാതിയില്‍ കെ എല്‍ 60 ബി 9608 നമ്പര്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved