Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























കാസര്‍കോട്: ഖാസി വധക്കേസുമായി ബന്ധപ്പെട്ട് അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുലൈമാന്‍ വൈദ്യരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു.ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് സുലൈമാന്‍ വൈദ്യര്‍ മൊഴി നല്‍കിയത്.

ഖാസി സിഎം അബ്ദുല്ല മൗലവിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഇടനിലക്കാരനായി സുലൈമാന്‍ വൈദ്യര്‍ പ്രവര്‍ത്തിച്ചു എന്നാണ് അഷ്‌റഫ് ആരോപിച്ചത്. ഇതിന്റെ പേരില്‍ വൈദ്യര്‍ക്ക് 20 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ആ തുകയ്ക്ക് പുതിയ കാറും വീടും സ്ഥലവും വൈദ്യര്‍ വാങ്ങിയതായും അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ വൈദ്യരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തത്.

സുലൈമാന്‍ വൈദ്യരുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണ് അഷ്‌റഫ്. ഈ ബന്ധത്തില്‍ അഷ്‌റഫിന് രണ്ട് ആണ്‍ മക്കളുമുണ്ട്.എന്നാല്‍ ഇവര്‍തമ്മിലുള്ള ബന്ധം വഷളാവുകയും അതിനു പ്രതികാരമായാണ് ഖാസി കേസുമായി ബന്ധപ്പെടുത്തി ഭാര്യപിതാവായ സുലൈമാന്‍ വൈദ്യര്‍ക്കെതിരെ അഷ്‌റഫ് കുറ്റമാരോപിക്കുന്നതെന്നും സൂചനയുണ്ട്.

അതിനിടയ്ക്ക് വെളിപ്പെടുത്തലുകള്‍ നടത്തിയ അഷ്‌റഫിനെ കണ്ടെത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave A Reply