Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » » പോലീസിനെ കണ്ട് മണല്‍വാരല്‍സംഘം ഓടി രക്ഷപ്പെട്ടു; ലോറി കസ്റ്റഡിയില്‍

പോലീസിനെ കണ്ട് മണല്‍വാരല്‍സംഘം ഓടി രക്ഷപ്പെട്ടു; ലോറി കസ്റ്റഡിയില്‍

Written By Muhimmath News on Sunday, 8 October 2017 | 17:49



വിദ്യാനഗര്‍: പുഴയില്‍ നിന്ന് പൂഴി വാരുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഡ്രൈവറും പൂഴി വാരല്‍ തൊഴിലാളികളും ഓടി. ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കെ എല്‍14 ജെ7214 ടിപ്പര്‍ ലോറിയാണ് പിടിയിലായത്. ഇന്നലെ രാത്രി് വയലാംകുഴി പുഴക്കരയിലാണ് സംഭവം. മോഷണകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പുഴയില്‍ നിന്നും പൂഴി വാരുന്നത് നേരിട്ട് കണ്ടതിനാലാണ് മോഷണകുറ്റം ചുമത്തിയത്. ടിപ്പര്‍ ഉടമയേയും ഓടിപ്പോയവരേയും പൊലീസ് തിരയുന്നു. വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ലോറി പിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved