Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























കാസര്‍കോട്: കോട്ടയത്ത് തട്ടിപ്പുകേസില്‍ പിടിയിലായ ദമ്പതിമാര്‍ കാസര്‍കോട്ടുനിന്ന് തട്ടിയത് ലക്ഷങ്ങള്‍. അണങ്കൂര്‍ ബദരിയനഗര്‍ സ്വദേശിനി ചെട്ടുംകുഴി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബി.എം.സഫിയ(35) നല്‍കിയ പരാതിയില്‍ എറണാകുളം സ്വദേശിനി സുറുമ, ഇവരുടെ ഭര്‍ത്താവ് ഷമീര്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. 

കോട്ടയത്തു പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ ഈ കേസില്‍ വിട്ടുകിട്ടാനായി സമീപിക്കുമെന്നു എസ്‌ഐ കെ.പി.വിനോദ്കുമാര്‍ പറഞ്ഞു. 

കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന. ചെട്ടുംകുഴി സ്വദേശികളായ 15 പേര്‍ ഇതിനകം പരാതിയുമായി വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തി. ഓട്ടോ ഡ്രൈവര്‍ അഹമ്മദിന്റെ ഭാര്യയാണു സഫിയ. താന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എറണാകുളം സ്വദേശികളെന്നു പറഞ്ഞാണ് 2015 ഒക്ടോബറില്‍ സുറുമയും ഷമീറും രണ്ടു കുട്ടികളുമായി താമസം തുടങ്ങിയത്. 

ഷമീറിനു കാഞ്ഞങ്ങാട് ഷോറൂമിലും സുറുമയ്ക്കു കാസര്‍കോട് ബാങ്കിലും ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇരുവര്‍ക്കും ഓഹരി കൊടുക്കല്‍, വാങ്ങല്‍ ബിസിനസുണ്ടെന്നു ബോധ്യപ്പെടുത്തി 1000 രൂപ വാങ്ങി ഒരാഴ്ച കഴിഞ്ഞു 1200 രൂപ തിരിച്ചു തന്നു. പിന്നീട് എത്ര പണം തന്നാലും ഒരാഴ്ച കഴിഞ്ഞ് അതിന്റെ ഇരട്ടി തരാമെന്നു വാഗ്ദാനം ചെയ്തു. ഇതില്‍ കുടുങ്ങി തന്റെയും ബന്ധുക്കളുടെയും സ്വര്‍ണം പണയപ്പെടുത്തിയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിനു വൈകിട്ടു അഞ്ചു മണിയോടെ അഞ്ചു ലക്ഷം രൂപ നല്‍കിയത്. ഒരാഴ്ച കഴിഞ്ഞു പണം ചോദിച്ചപ്പോള്‍ 50,000 രൂപ തന്നു. എന്നാല്‍ ഇതു തിരികെ തന്നാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നായി വാഗ്ദാനം. മുഴുവന്‍ തുകയും 22നകം മടക്കിത്തരാമെന്നു എഴുതി ഒപ്പിട്ടു തന്നു. 

ഒക്ടോബര്‍ 15നു പണം ചോദിച്ചപ്പോള്‍ ബാങ്കില്‍ നിന്നു എടുത്തിട്ടുവരാമെന്നു പറഞ്ഞുപോയവരെ പിന്നീട് കണ്ടിട്ടില്ല. എറണാകുളത്ത് അന്വേഷിച്ചു പോയപ്പോള്‍ ഇവിടെ വരാറില്ലെന്നായിരുന്നു സുറുമയുടെ ഉമ്മയുടെ മറുപടി. എറണാകുളത്തുള്ളവരെ പറ്റിച്ചുവെന്ന പരാതിയില്‍ കോട്ടയത്തു പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വിവരമറിഞ്ഞാണ് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും സുറുമ മൊഴി നല്‍കി. 

തന്റെ നാട്ടുകാരായ ഫൗസിയ, ഹസീന, സുഹ്‌റ, താഹിറ, സാഹിറ, ഷുക്കൂര്‍, ബുഷ്‌റ, ഫാത്തിമ, ഗഫൂര്‍, റെജ്മുന്നീസ, നൗഫല്‍, അഹമ്മദലി, മറിയംബി, സുബൈദ, സജാന തുടങ്ങിയവരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതായും പരാതിയില്‍ ബോധ്യപ്പെടുത്തി.

Leave A Reply