Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്

Written By Muhimmath News on Wednesday, 25 October 2017 | 12:16

പെരിയ: അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പെരിയ പുല്ലൂര്‍ എടമുണ്ടയിലെ ലോറി ഡ്രൈവറായ പ്രശാന്തി(30)നെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 

പെരിയയ്ക്കടുത്തെ ബന്ധുവീട്ടിലെത്തിയ പ്രശാന്ത് അയല്‍വാസിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പരാതി ബേക്കല്‍ പോലീസിന് കൈമാറിയത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved