Latest News :
Home » , » ദാറുല്‍ ഇഹ്‌സാന്‍ മീലാദ് റാലി നവമ്പര്‍ 25ന്

ദാറുല്‍ ഇഹ്‌സാന്‍ മീലാദ് റാലി നവമ്പര്‍ 25ന്

Written By Muhimmath News on Friday, 27 October 2017 | 11:05
























ബദിയഡുക്ക: ബാറടുക്ക, ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍  മീലാദ് റാലി നവമ്പര്‍ 25 ന് ശനിയാഴ്ച ബദിയഡുക്കയില്‍ നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഹനീഫ് സഖാഫി വടകര നബിദിന സന്ദേശ പ്രഭാഷണം  നടത്തും. മത സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.കേരള മുസ് ലിം ജമാഅത്ത് ,എസ് വൈ എസ് , എസ് എസ് എഫ് സംസ്ഥാന  ജില്ലാ  ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും. 

നവമ്പര്‍ 25 ന് നടക്കുന്ന നബിദിന സന്ദേശ റാലിയിലും ഡിസംബര്‍ 8 ന് നടക്കുന്ന ഹുബു റസൂല്‍ സമ്മേളനത്തിലും മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കണമെന്ന് യു.പി എസ് തങ്ങള്‍ അര്‍ളടുക്ക,സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍  തങ്ങള്‍ പഞ്ചിക്കല്‍,പി എസ് ജലാലുദ്ദീന്‍ തങ്ങള്‍ മിനി സ്റ്റേറ്റ്,സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം,ബി.എസ് അബ്ദുകുഞ്ഞി ഫൈസി, അബൂബക്കര്‍ കാമില്‍ സഖാഫി, എ.കെ സഖാഫി കന്യാന, ഉമര്‍ സഖാഫി പള്ളത്തൂര്‍,ബഷീര്‍ സഖാഫി കൊല്ല്യം, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ് ബാഹി പരപ്പ എന്നിവര്‍ അഭ്യര്‍ഥിച്ചു. 

നവമ്പര്‍ 25 ന് നടക്കുന്ന നബിദിന സന്ദേശ റാലിക്കും ഡിസംബര്‍ 8 ന് നടക്കുന്ന ഹുബു റസൂല്‍ സമ്മേളനത്തിനും വേണ്ടി സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍  തങ്ങള്‍ പഞ്ചിക്കല്‍ അഡ്വസറി ബോര്‍ഡ് ചെയര്‍മാനും അബ്ദുല്‍ ഖാദര്‍ ഹാജി കൊല്ല്യം ചെയര്‍മാനും  സിദ്ധീഖ് പൂത്തപ്പലം കണ്‍വീനറുമായ നൂറ്റിയൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved