ബദിയടുക്ക: കുളത്തില്‍ വീണ് കാട്ടുകുക്കെ ബാലമൂലയിലെ ഐത്തപ്പനായക് (48) മരിച്ചു. ഇന്നലെ വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പനായക് വസ്ത്രംമാറി പെര്‍ളയിലേക്ക് പോയിരുന്നു. ഊടുവഴിയിലൂടെ നടന്നുപോകുന്നതിനിടയില്‍ കാല്‍വഴുതി കുളത്തില്‍ വീണതായാണ് സംശയിക്കുന്നത്.
ഭാര്യ: യശോദ. മക്കള്‍: ദിവ്യശ്രീ, ശരണ്‍കുമാര്‍. സഹോദരങ്ങള്‍: ചെനിയപ്പ, അമ്മുക്കു, ലീലാമ്മ, സുശീല, അക്കമ്മ, പരമേശ്വരി.