Latest News :
Home » , » വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Thursday, 12 October 2017 | 16:46

കാസര്‍കോട്: ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു ആര്‍.ഡി. നഗറിലെ ബട്ടു ഷെട്ടിയുടെ ഭാര്യ രത്‌നാവതി (65)യേയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങാന്‍ പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

 രത്‌നാവതിയെ കാണാത്തതിനെതുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അശോക്, അജിത്ത്, രവിപ്രസാദ്, പ്രവീണ, മരുമക്കള്‍: ജയശ്രീ, കവിത.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved