Latest News :
...
Home » , » സ്വകാര്യ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

സ്വകാര്യ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Written By Muhimmath News on Wednesday, 25 October 2017 | 20:17

നീലേശ്വരം : സ്വകാര്യ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ കയ്യൂര്‍ ജംക്ഷനു സമീപം ചായ്യോത്ത് ഷോപ്പിങ് കോംപ്ലക്‌സിന് അടുത്തുണ്ടായ അപകടത്തില്‍ മടിക്കൈ മലപ്പച്ചേരി ഉമിച്ചിയിലെ ടി.വി.ഭാസ്‌കരനാണ്(59) മരിച്ചത്. ഉമിച്ചിയിലെ സതീഷ് ചന്ദ്രനാണ്(35) പരിക്കേറ്റ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.

കാഞ്ഞങ്ങാട് നിന്നും കാലിച്ചാമരം വഴി പരപ്പയിലേക്ക് പോകുന്ന സ്വകാര്യ ബസ് ആണു സ്‌കൂട്ടറില്‍ ഇടിച്ചത്. നിര്‍മാണത്തൊഴിലിന്റെ കരാര്‍ ഏറ്റെടുത്തു നടത്തുന്ന ഇരുവരും കയ്യൂരിലേക്കു പണിക്കു പോവുകയായിരുന്നു. സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു നാട്ടുകാര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved