Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
ദുബായ്: ദുബായില്‍ ട്രെയ്‌ലര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. പെരുമ്പള ബേനൂരിലെ പുതിയപുര പി. വേണുഗോപാലന്‍ (48) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് അപകടം.

20 വര്‍ഷമായി വിദേശത്ത് ജോലിചെയ്യുകയാണ് വേണുഗോപാലന്‍. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. വന്‍കിട ചരക്ക് വാഹനങ്ങളുടെ മെക്കാനിക്കല്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു ആദ്യം. ഈ രംഗത്തെ തന്റെ കഴിവ് തെളിയിച്ച വേണുഗോപാലന്‍ അടുത്തകാലത്ത് സ്വന്തമായി വര്‍ക്ക്‌ഷോപ്പ് തുടങ്ങിയിരുന്നു.

ഇന്നലെ രാത്രി വര്‍ക്ക്‌ഷോപ്പ് പൂട്ടി താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് അപകടം നടന്നത്. ഭാര്യ: ശ്രീജ പാണൂര്‍. മക്കള്‍: വിഷ്ണുരാജ്, വൈഷ്ണവ്. പരേതരായ പുതിയപുര കുഞ്ഞമ്പുനായരുടേയും ലീലയുടേയും മകനാണ്. സഹോദരങ്ങള്‍: പി. ഗോപിനാഥന്‍, പി. മാധവന്‍ (ബാബു), പി. സുരേഷ് കുമാര്‍, സുധ, രാധ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
Leave A Reply