Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , » ആസിഡ് അകത്തുചെന്ന് കര്‍ഷകന്‍ മരിച്ചു

ആസിഡ് അകത്തുചെന്ന് കര്‍ഷകന്‍ മരിച്ചു

Written By Muhimmath News on Sunday, 29 October 2017 | 13:02


ബന്തടുക്ക: ആസിഡ് അകത്തുചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. കരിവേടകം മുണ്ടാത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ (87) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിരാമന്‍ നായരെ വീട്ടുപറമ്പില്‍ അത്യാസന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് മരിച്ചത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


ഭാര്യ: അങ്കൂറന്‍ ലക്ഷ്മിഅമ്മ. മക്കള്‍: ലീല, കുഞ്ഞികൃഷ്ണന്‍, ശോഭ, ലത. മരുമക്കള്‍: പത്മനാഭന്‍ (വരഞ്ഞൂര്‍), രേഖ (പാടി), സുരേഷ് (മാനടുക്കം), ബാലകൃഷ്ണന്‍ (മുളിയാര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved