മൊഗ്രാല്‍ പുത്തൂര്‍: കുമ്പള ഉപജില്ലാ സ്കൂള്‍ ശാസ്ത്ര മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കോക്കനട്ട് ഷെല്‍ പ്രോഡക്ട്ടില് ഒന്നാം സ്ഥാനവുമായി കോട്ടക്കുന്ന് മര്‍ക്കസ് മൈമന്‍ വിദ്യാര്‍ത്ഥി.തുടര്‍ച്ചയായി രണ്ടാം തവണയാണ് കുമ്പള സ്വദേശി സക്ക്വാന് റാസിഖ് പ്രതിഭയാകുന്നത്. ഉപജില്ലാ മത്സരത്തില്‍ 11 മത്സരാര്‍ത്ഥികളെ മറി കടന്ന് കൊണ്ടാണ് സക്ക്വാന് റാസിഖ് ജില്ലാ ശാസ്ത്ര മേളയിലേക്ക് ഇടം നേടിയത്. തന്റെ വിജയം സ്ഥാപന മേദാവികള്ക്ക് ഏറെ സന്തോഷമായി മാറി.
മര്‍ക്കസ് മൈമനില്‍ നടക്കുന്ന അസ്മാഹുല്‍ ഹുസ്നാ ദുആ മജ്ലിസില്‍ സക്ക്വാന് റാസിഖിനെ അനുമോദിക്കും.സ്റ്റുഡന്‍സ് അസോസിയേഷനാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്.
Post a Comment