Latest News :
Home » , » അബ്ദുല്‍ ലത്തീഫ് ഉപ്പളയെ കെ ഇ എ ആദരിച്ചു

അബ്ദുല്‍ ലത്തീഫ് ഉപ്പളയെ കെ ഇ എ ആദരിച്ചു

Written By Muhimmath News on Wednesday, 11 October 2017 | 10:41
























കുവൈത്ത് : ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കാസറഗോഡ് ജില്ലക്കാരനായ അബ്ദുല്‍ ലത്തീഫ് ഉപ്പളയെ കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷന്‍ ആദരിച്ചു. 

അബ്ബാസിയ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍  നടന്ന കാസറഗോഡ് ഉത്സവ് 2017 വേദിയില്‍ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ പൊന്നാട അണിയിച്ചു. മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ അതിഥിക്കുള്ള മൊമെന്റോ നല്‍കി. 

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അബ്ദുല്‍ ലത്തീഫ് നടത്തി വരുന്നത്. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണന്‍, സത്താര്‍ കുന്നില്‍, അനില്‍ കല്ലാര്‍ , മുഹമ്മദ് കുനഹി സി . എച്, മുനീര്‍ കുണിയ, മുഹമ്മദ് ആറങ്ങാടി, നാസര്‍ പി എ., ബദര്‍ അല്‍ സമ അസോസിയേറ്‌സ് ഇന്‍ കുവൈറ്റ് അഷറഫ് ആയൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

നാട്ടില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഡയാലിസിസ് സെന്റര്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സ്‌കൂള്‍, വന്ദ്യമാതാവിന്റെ നാമധേയത്തില്‍ പള്ളി, പാവപ്പെട്ടവര്‍ക്ക് നൂറുവീടുകളെന്ന അദ്ദേഹത്തിന്റെ ആശയത്തിലെ 16 വീടുകളും പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. മകളുടെ വിവാഹത്തോടൊപ്പം മുഴുവന്‍ ചിലവോടെയും 11 നിര്‍ദ്ധന ജോഡികളുടെ വിവാഹം നടത്തിയ ഇദ്ദേഹം, മകന്റെ വിവാഹത്തിന് 25 യുവതികളുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ്.. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായ പദ്ധതി തുടങി നിരവധി സഹായ പദ്ധതികളാണ് അദ്ദേഹം നടത്തി വരുന്നത്. ഈ പ്രവര്‍ത്തങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കെ ഇ എ കാസറഗോഡ് ഉത്സവ് 2017 വേദിയില്‍ വെച്ച് അദ്ദേഹത്തെ ആദരിച്ചത്. കുവൈത്തില്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ആയ അദ്ദേഹത്തിന് നാട്ടിലും കുവൈത്തിലും ജി.സി.സി. രാജ്യങ്ങളിലുമായി പതിനാല് ആശുപത്രികളുണ്ട്

കെ ഇ എ പ്രഖ്യാപിച്ച കാസറഗോഡ് ജില്ലയിലെ ആശുപത്രി മോര്‍ച്ചറികളില്‍ മൊബൈല്‍ ഫ്രീസര്‍ പദ്ധതിയുടെ മുഴുവന്‍ ചിലവുകളും വഹിക്കുനന്തു അബ്ദുല്‍ ലത്തീഫാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved