Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു

കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു

Written By Muhimmath News on Saturday, 14 October 2017 | 11:08

ദമ്മാം : പ്രമുഖ പണ്ഡിതനും ,പ്രാസ്ഥാനിക രംഗത്തും ആത്മീയ വീഥിയിലും കേരള ത്തിലെ സുന്നി പ്രസ്താനിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാരെന്ന് ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു.

അറിവിന്റെ അഗാതഥയില്‍ ഊര്‍ന്നിറങ്ങിയ പണ്ഡിത പ്രതിഭയെയാണ് വിയോഗത്തിലുടെ നഷ്ടപ്പെട്ടതെന്നും സംശുദ്ധമായ ജീവിതത്തിന്റെ ഉടമയായിരുന്നു ഉസ്താദെന്നും  സെക്രട്ടറിയേറ്റ് അനുസ്മരിച്ചു. 

യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് അഹ്‌സനി , അന്‍വര്‍ കളറോട് ,  നാസര്‍ മസ്താന്‍മുക്ക്,, മുഹമ്മദ് റഫീഖ് , അബദുല്ല വിളയില്‍ സംസാരിച്ചു, അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി ,ശരീഫ് സഖാഫി സ്വാഗതവും മുഹമ്മദ് റഫീഖ് ചെമ്പോത്തറ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved