Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ ഇസ്തിഫാദ സമാപിച്ചു

കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ ഇസ്തിഫാദ സമാപിച്ചു

Written By Muhimmath News on Tuesday, 24 October 2017 | 21:18






കുമരനെല്ലൂര്‍: കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ ഇസ്തിഫാദ അറക്കല്‍ സിറാജുല്‍ ഇസ്‌ലാം സുന്നി മദ്‌റസയില്‍ നടന്നു. അബ്ദുറസാഖ് സഅദി ആലൂര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ് ലിയാര്‍ അദ്യക്ഷനായി. ബശീര്‍ അഹ്‌സനി മപ്പാട്ടുകര, ഉമര്‍ ഓങ്ങല്ലൂര്‍ ക്ലാസ്സെടുത്തു.

സംസ്ഥാന സെക്രട്ടറി സന്ദേശപ്രഭാഷണം നടത്തി. മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ്മാന്‍ ഹാജി, വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഫിനാന്‍സ് സെക്രട്ടറി വീരമംഗലം വീരാന്‍ ഹാജി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ മുസ്‌ലിയാര്‍

തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി സി എം ഉമര്‍ സാഹിബ് സ്വാഗതവും എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അഹ്‌സനി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved