Latest News :
...
Home » » ജീവനക്കാരില്ല; വില്ലേജ് ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ജീവനക്കാരില്ല; വില്ലേജ് ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

Written By Muhimmath News on Tuesday, 24 October 2017 | 12:31

മേല്‍പറമ്പ്: ഏകദേശം രണ്ടാഴ്ചയോളമായി കളനാട് (ചെമ്മനാട്) വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഇല്ലാത്തത് കാരണം ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്, മേല്‍പറഞ്ഞ തസ്തികകളില്‍ നിയമനം നടത്താതെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ മേല്‍പ്പറമ്പ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.

ഉദുമ ബ്ലോക്ക് സെക്രട്ടറി അഷ്‌റഫ് ഇംഗ്ലീഷിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് ടി. കണ്ണന്‍ ഉല്‍ഘാടനം ചെയ്ത ധര്‍ണയില്‍ കാദര്‍ ചെമ്പരിക്ക, അബ്ദുല്ല കളനാട്, രാജന്‍ കീഴൂര്‍, ബാബു മണിയങ്ങാനം, പ്രതാപ് തയ്യല്‍, ഇബ്രാഹിം, ഹാരിസ് സോളാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved