മൂന്ന് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര് പിടിയില്‍
കാഞ്ഞങ്ങാട്: മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ മുഹമ്മദ് ആഷിഖ് (24), കാസര്‍കോട് തായല്‍ നായന്മാര്മൂലയിലെ ജുനൈദ് (27)എന്നിവരെയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നും പിടികൂടിയത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട് സി ഐ സി കെ സുനില്‍ കുമാറും, എസ് പിയുടെ ഷാഡോ പോലീസും ചേര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരുവരെയും അറസ്റ്റ് ചെയ്തത്.
എസ് പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, സുരേഷ് വി കെ, 'ഷാഡോ പോലീസ് അംഗങ്ങളായ സുനില്‍കുമാര്‍, രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment