Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , , , » അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍

അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍

Written By Muhimmath News on Monday, 23 October 2017 | 12:43

മലപ്പുറം: അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട് സ്വദേശനി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ ഫൗസിയ അബ്ദുല്ല (40)യാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ ഫൗസിയ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഇന്റലിജന്‍സിന്റെ പരിശോധനയുണ്ടായത്.

ഫൗസിയയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് മാല, വള തുടങ്ങി 498 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് രേഖകളൊന്നും കാണിക്കാതിരുന്നതിനെ തുടര്‍ന്ന് ഫൗസിയക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഈ സ്വര്‍ണത്തിന് 15 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുമ്പള സ്വദേശി ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved