Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » » ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

Written By Muhimmath News on Friday, 27 October 2017 | 12:16

കാസര്‍കോട്: പനത്തടി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിക്ക് 7 വര്‍ഷം കഠിന തടവും പിഴയും. പനത്തടി പുളിയാര്‍കൊച്ചിയില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി ശിവ കണ്ടെയ്ത്തി(38)നാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ബാലകൃഷ്ണന്റെ ആശ്രിതര്‍ക്ക് കൊടുക്കണം. 

പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2015 ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. 

ജോലി ആവശ്യത്തിനായി പനത്തടിയിലെത്തിയ ശിവ ബാലകൃഷ്ണന്റെ സഹോദരിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കവും കുടിവെള്ളം സംബന്ധിച്ച തര്‍ക്കവും പതിവായിരുന്നു. 

സംഭവ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബാലകൃഷ്ണന്റെ കഴുത്തില്‍ പ്ലാസ്റ്റിക കയര്‍ കുരുക്കി ശിവ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved