Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സോണ്‍തല 'ഇസ്തിഫാദ 17' സംഗമങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 5, 6, 7 തീയതികളില്‍ ബഹുമുഖ പദ്ധതികളോടെ സോണ്‍ ആസ്ഥാനങ്ങളില്‍ നടക്കും. സംസ്ഥാന വ്യാപകമായി 140 കേന്ദ്രങ്ങളിലാണ് പരിപാടി. 

ആനുകാലികമായി നിരവധി വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിം ബഹുജന മുന്നേറ്റത്തിന് ദിശാബോധം നല്‍കുന്നതിനും ആദര്‍ശപരമായും സാമുദായികമായും ശക്തിപ്പെടുത്തുന്നതിനുമാണ് ഇസ്തിഫാദ ആവിഷ്‌കരിച്ചിട്ടുള്ളത്.

വര്‍ഗീയ ഫാസിസവും സലഫി ഭീകരതയും സമുദായത്തെ നിരന്തരം മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ സമഭാവനയും രാഷ്ട്രത്തിന്റെ മതനിരപേക്ഷ സമീപനവും സംരക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നുതന്നെ അവ ചോദ്യം ചെയ്യപ്പെടുന്നു. മതചിഹ്നങ്ങളും മഹാത്മാക്കളുടെ ഖബറിടങ്ങളും ഇരുളിന്റെ മറവില്‍ ചില ദുശ്ശക്തികള്‍ പൊളിച്ചടക്കുകയും ചെയ്യുന്നു. നാടിന്റെ സമാധാനാന്തരീക്ഷം കലുഷമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സാമുദായിക ജാഗ്രത അനിവാര്യമാണ്.

നയപരമായും യുക്തിഭദ്രമായും ഇവകളെയെല്ലാം പ്രതിരോധിക്കാന്‍ സംഘടിത ശക്തിയും ധാര്‍മികബോധവും വളര്‍ത്തേണ്ടതുണ്ട്. വര്‍ധിച്ചു വരുന്ന അധര്‍മ പ്രവണതകളില്‍ നിന്ന് യുവസമൂഹത്തെ മോചിപ്പിക്കാന്‍ മഹല്ലു തലങ്ങളിലും പദ്ധതികള്‍ വേണം. ഈ ലക്ഷ്യങ്ങളോടെ പണ്ഡിതരെയും പൗരപ്രമുഖരെയും സംഘടനാ സാരഥികളെയും ഇസ്തിഫാദക്കു കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് ഒന്നിച്ചിരുത്തും.. 

Leave A Reply