Latest News :
...
Home » , , , » കേന്ദ്രത്തിനെതിരായ സമരത്തിന് യുഡിഎഫുമായി സഹകരിക്കാം: കോടിയേരി

കേന്ദ്രത്തിനെതിരായ സമരത്തിന് യുഡിഎഫുമായി സഹകരിക്കാം: കോടിയേരി

Written By Muhimmath News on Monday, 9 October 2017 | 12:16

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോജിച്ച് സമരം ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനത്തിനെതിരായ യോജിച്ച സമരത്തിന് ഇടതുമുന്നണി തയ്യാറായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഏകപക്ഷീയമായി അതില്‍ നിന്ന് പിന്മാറുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന് എതിരായതിനാലാണ് യു.ഡി.എഫിന്റെ ഹര്‍ത്താലിനോട് യോജിക്കാനാവാത്തത്. 

കേന്ദ്ര നയങ്ങള്‍ക്കെതിരെ യോജിച്ച സമരം നടത്താമെങ്കില്‍ യു.ഡി.എഫിന് ഇടത് മുന്നണിയുമായി ബന്ധപ്പെടാവുന്നതേയുള്ളൂ. പൊതുധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved