Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























കോഴിക്കോട്: മര്‍കസ് നോളേജ് സിറ്റിക്കു കീഴില്‍ പുതുതായി ആരംഭിച്ച മര്‍കസ് ശരീഅ സിറ്റി(മദീനത്തു മആരിഫില്‍ ഇസ്ലാമിയ്യ) യുടെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 15 ന് ഉച്ചക്കു രണ്ടു മണിക്ക് മര്‍കസ് നോളേജ് സിറ്റിയില്‍ വെച്ച് നടക്കും. 

മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്, മര്‍കസ് ലോ കോളേജ് തുടങ്ങിയ സംരംഭങ്ങള്‍ക്ക് ശേഷം മര്‍കസ് നോളേജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ വിദ്യാഭ്യാസ സംരംഭമാണിത്. അക്കാഡമിക് സ്വഭാവത്തോടെയുള്ള ഗവേഷണ സാംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനും ഉന്നത നിലവാരമുള്ള അക്കാഡമിക് ഗവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കാനും ശരീഅ സിറ്റിക്കു കീഴില്‍ സ്ഥാപിതമാകുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് (മിയാസ്) ന്റെ ഔദ്യോഗിക പ്രഖ്യാപനവും നവംബര്‍ 15 നു തന്നെ നടക്കും.


മര്‍കസ് നോളേജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശരീഅഃ പഠനം നല്‍കുന്നതോടൊപ്പം തല്‍പരരായ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടി ഇന്റെന്‍സിവ് ഇസ്ലാമിക് ശരീഅഃ കോഴ്‌സ് കൂടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് . ഡിപ്ലോമ ഇന്‍ ഇസ്ലാമിക് ജൂറിസ്പ്രുഡന്‍സ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്രോഫറ്റിക് മെഡിസിന്‍ ആന്‍ഡ് ഇസ്ലാമിക ഹീലിംഗ് മെതേഡ്‌സ് തുടങ്ങിയ കോഴ്‌സുകളും ഉടന്‍ ശരീഅ സിറ്റിയില്‍ ആരംഭിക്കും. 

ഉന്നത മത പഠനത്തോടൊപ്പം നോളേജ് സിറ്റിയിലെ മെഡിക്കല്‍ലോ കോഴ്‌സുകളാഗ്രഹിക്കുന്ന ദഅവാ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വാന്‍സ്ഡ് റെസിഡന്‍ഷ്യല്‍ ശരീഅ കോഴ്‌സുകളും മുതിര്‍ന്ന ദഅവാവിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ ശരീഅ ആന്‍ഡ്തിയോളോജി റെസിഡന്‍ഷ്യല്‍ കോഴ്‌സും ഈ വര്‍ഷമാരംഭിക്കും. കൂടാതെ വിദേശ വിദ്യാര്‍ത്ഥികലേക്കുള്ള ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ശരീഅഃ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസും ശരീഅ സിറ്റിയില്‍ തന്നെ ആരംഭിക്കുന്നുണ്ട്. 

ആഗോള രംഗത്ത് പ്രശസ്തമായ വ്യത്യസ്ത യൂണിവേഴ്‌സിറ്റി കളുമായി സഹകരിച്ചാണ് ശരീഅ സിറ്റിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്.

പ്രഖ്യാപന ചടങ്ങില്‍ മര്‍കസ് നോളേജ് സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രജിസ്റ്റര്‍ ചെയ്ത ദഅവ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടി പങ്കെടുക്കാം. ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ ഈവര്‍ഷമെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതുന്ന / ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 www.markazknowledgectiy.com എന്ന വെബ്‌സൈറ്റ് മുഖേന അതതു സ്ഥാപന മേലധികാരികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സ്ഥാപന മേലധികാരികള്‍ക്കോ ഒരു അദ്ധ്യാപകനോ പരിപാടിയില്‍ പങ്കെടുക്കാം. നവംബര്‍ ഒന്നു വരെ രെജിസ്‌ട്രേഷന്‍ സ്വീകരിക്കും.

Leave A Reply