Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » വാരിസ് സഖാഫിക്ക് വേണ്ടി മര്‍കസില്‍ പ്രാര്‍ത്ഥന നടത്തി

വാരിസ് സഖാഫിക്ക് വേണ്ടി മര്‍കസില്‍ പ്രാര്‍ത്ഥന നടത്തി

Written By Muhimmath News on Saturday, 7 October 2017 | 18:58



കാരന്തൂര്‍: കഴിഞ്ഞ ദിവസം അപകടത്തില്‍ മരണപ്പെട്ട മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മഅ്ദിന്‍ മുദരിസുമായ വാരിസ് സഖാഫിയുടെ ജനാസ നിസ്‌കാരവും പ്രാര്‍ത്ഥനയും മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് മര്‍കസിലെത്തിച്ച ജനാസക്ക് വേണ്ടിയുള്ള നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി.സി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ജനാസ നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved