Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , , , , , » മളളങ്കൈ അസീസിന്റെ അഞ്ചു മക്കള്‍ മര്‍കസിന്റെ തണലില്‍:

മളളങ്കൈ അസീസിന്റെ അഞ്ചു മക്കള്‍ മര്‍കസിന്റെ തണലില്‍:

Written By Muhimmath News on Monday, 23 October 2017 | 19:02




ഉപ്പള: ഒന്നര വര്‍ഷം മുമ്പ് പല്ലു വേദനയില്‍ തുടങ്ങി അന്നനാളം വരെ ഗ്രസിച്ച് ഉമിനീര്‍ പോലും ഇറക്കാന്‍ പ്രയാസപ്പെട്ടു ജീവിതം വഴിമുട്ടുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്ത ഉപ്പള മള്ളങ്കൈയിലെ വാടകവീട്ടില്‍ താമസക്കാരനായ അബ്ദുല്‍ അസീസിന്റെ മൂന്നു മാസം പ്രായമായ കുട്ടിയടക്കം അഞ്ചു മക്കളും ഇനി മര്‍കസിന്റെ തണലില്‍. പിതാവിന്റെ മരണത്തോടെ അനാഥകളായ അഞ്ചു മക്കളുടെയും ഭാര്യയുടെയും ദുരിതവാര്‍ത്ത ശ്രദ്ധയില്‍പെട്ട കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ അന്വേഷിക്കുകയും ഏറ്റെടുക്കാന്‍ നിര്‍ദ്ദേഷിക്കുകയുമായിരുന്നു. അതനുസരിച്ച് മര്‍കസ് ഭാരവാഹികള്‍ അസീസിന്റെ വീട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു.

പഠനം അടക്കമുള്ള സംരക്ഷണചെലവുകളാണ് മര്‍ക്കസ് ഏറ്റെടുത്തത്. അവരുടെ വീട് നിര്‍മ്മാണത്തിനായി അബുബക്കര്‍ തമാം, മഹമൂദ് കൈകമ്പ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

മര്‍ക്കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി, മര്‍ക്കസ് പ്രതിനിധി മര്‍സൂഖ് നൂറാനി, സഖാഫി ശൂറ ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എം.പി മണ്ണംകുഴി, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഹാജി അലങ്കാര്‍, എസ്‌വൈഎസ് ഉപ്പള സോണ്‍ സെക്രട്ടറി ഷാഫി സഅദി ഷിറിയ, പ്രതിനിധികളായാ മൊയ്തീന്‍ സി.എം, അബ്ദുല്‍ റഹ്മാന്‍ മില്‍മ, സഹായസമിതി അംഗങ്ങളായ അബൂബക്കര്‍, മഹമൂദ് കൈകമ്പ, കെ.എഫ് ഇഖ്ബാല്‍ ഉപ്പള, റൈഷാദ് ഉപ്പള എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved