Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » മര്‍ക്കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റിന് 101അംഗ സ്വാഗത സംഘം

മര്‍ക്കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റിന് 101അംഗ സ്വാഗത സംഘം

Written By Muhimmath News on Saturday, 28 October 2017 | 17:53




മൊഗ്രാല്‍ പുത്തൂര്‍:മര്‍ക്കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റ് 2017ന് 101അംഗ സ്വാഗത സംഘത്തിന്‍ രൂപം നല്‍കി.അഹ് ലന്‍ യാ റബീഹ് വിളംബര ഘോഷ യാത്ര, മദ്ഹു റസൂല്‍ മജ്‌ലിസുകള്‍, സര്‍വ്വ മത കുടുംബസംഗമം, ഹുബ്ബു റസൂല്‍ പ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന ജാഥ, മദ്‌റസ, ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, കെ ജി വിദ്യാര്‍ത്ഥികളുടെ ഡഫോഡല്‍സ് പ്രോഗ്രാം, തുടങ്ങിയ പരിപാടികളോടെ മീലാദ് ഫെസ്റ്റ് വിപുലമായി നടക്കും.

സ്വാഗത സംഘം ഭാരവാഹികളായി ചെയര്‍മാന്‍: ഔഫ് ഹാജി കോട്ടക്കുന്, വൈസ് ചെയര്‍മാന്‍: അബ്ദുള്ള ഹാജി കോട്ടക്കുന്ന്, മുഹമ്മദ് മുണ്ടേക്ക, കണ്‍വീനര്‍: കരീം മാസ്റ്റര്‍ പറപ്പാടി ജോയിന്‍ കണ്‍വീനര്‍മാര്‍: ഹമീദ് മൊഗര്‍, സിറാജ് കെ.കെ എന്നിവരെയും വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് തങ്ങള്‍ പയ്യക്കി, മുഹമ്മദ് ഹാജി, ബി.കെ മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി കോട്ടക്കുന്ന്, എ.കെ കമ്പാര്‍, അബ്ദുള്ള മല്ലം, ഗുല്‍സാര്‍ അബ്ദുറഹ്മാന്‍, അബൂബക്കര്‍ ഗുഡ് മോണിംഗ്, മുഹമ്മദ് കുഞ്ഞി മജല്‍, മുഹമ്മദ് ശാഫി ബള്ളൂര്‍, മുഗു മുഹമ്മദ് ഹാജി, ശാഫി പുഴക്കര, ഹസ്സന്‍ മൊഗര്‍, ബീരാന്‍ കുന്നില്‍, മഹ്മൂദ് മൊഗര്‍, അബ്ദുള്ള കുഞ്ഞി ദേശാങ്കുളം, അബ്ദുറഹ്മാന്‍ ഡി, ഹനീഫ് എസ്.എ, ഹനീഫ് വൈദ്യര്‍, അബ്ദുലത്തീഫ് എരിയാല്‍, മൊയ്തീന്‍ കുഞ്ഞി ചൗക്കി, അബ്ദുള്ള സി.എച്ച്, ശറഫ് റെഡ് ടാഗ്, സുബൈര്‍ കുളങ്കര, ശരീഫ് മടം, റഫീഖ് ഹാജി കോട്ടക്കുന്ന് തുടങ്ങിയ 101 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു.

യോഗത്തില്‍ സഈദ് സഅദി അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്‍ സലാം സഅദി ഉദ്ഘാടനം ചെയ്തു.ശഫീഖ് സഅദി, അബ്ദുല്‍ റസ്സാഖ് സഖാഫി, പയ്യക്കി മുഹമ്മദ് ഹാജി, അബ്ദുള്ള കുഞ്ഞി ഉളുവാര്‍, സ്വാലിഹ് ജൗഹരി,അബ്ദുള്ള കുഞ്ഞി ദേശാങ്കുളം, ഹമീദ് മൊഗര്‍ നൗഷാദ് പുതിയങ്ങാടി, മുഹമ്മദ് മുണ്ടേക്ക, ബീരാന്‍ വയല്‍, ത്വാഹിര്‍ ഹാജി ത്വയ്ബ, കരീം മുസ്ലിയാര്‍, നൗഷാദ് മൗലവി ദേശാങ്കുളം, ലതീഫ് പട്‌ള, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved