കാസര്‍കോട്: ദുബായില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. പരവനടുക്കം നെച്ചിപ്പടുപ്പിലെ എം.ബി മുഹമ്മദ് കുഞ്ഞിയുടെ മകന് അബ്ദുല്‍ ഫാസിലി(24)നെയാണ് കാണാതായത്. ദുബായിലുണ്ടായിരുന്ന ഫാസില്‍ ജൂണ്‍ 28ന് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇതുവരെയും വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാട്ടിലേക്ക് പുറപ്പെടുന്നതിന് നാലു മാസം മുമ്പ് ഉമ്മ മരിച്ചതിനാല്‍ ദുബായില്‍ നിന്ന് ഫാസില്‍ നാട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് യാതൊരു വിവരവുമില്ലെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.